💥ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം 💥 ✅✅✅✅✅✅✅✅✅ 🍁നിസ്കാരം.🍁 അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം. വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍ നിന്ന് വുളൂഅ് ചെയ്തും വൃത്തിയാകല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിന്റെ ശർഥുകൾ നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും പാലിച്ചി...
നിസ്കാരത്തിന്റെ പൂർണ്ണരൂപം NISKARAM POORNAROOPAM നമ്മൾ ഒരുപാടുപേർ നിസ്ക്കരിക്കാറുണ്ട് പക്ഷേ നിസ്ക്കാരത്തിൽ ചൊല്ലേണ്ട കാര്യങ്ങൾ പലർക്കും അറിയില്ല, അങ്ങനെയുള്ളവർക്ക് പഠന ആവശ്യത്തിന് വേണ്ടി തയ്യാറാക്കിയത്. വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാൻ മറക്കരുത്... തന്നെ സൃഷ്ടിച്ച സർവ്വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന് ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന് ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നിസ്കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖ സംഭാഷണമാണ്. അത് നിർവ്വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്. നിസ്കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു 1. മുസ്ലിംആയിരിക്കുക: ഇസ്ലാമിനെ ആദര്‍ശമായി അംഗീകരിക്കാത്ത ഒരാള്‍ നിസ്കാരം അതിന്റെ ഘടനയ...
ആരായിരുന്നു ടിപ്പു സുൽത്താൻ👇👇 മൈസൂർ ശ്രീരംഗപട്ടണത്ത് ഒരിക്കൽ ടിപ്പു സുൽത്താൻ ഒരു പള്ളി പണിതു. 'മസ്ജിദുൽ ഫത്ഹ് എന്ന് നാമകരണവും ചെയ്തു. അത് നിസ്കരിച്ചു ഉദ്ഘാടനം ചെയ്യാനായി ആ നാട്ടിലെ എല്ലാവരെയും ക്ഷണിച്ചു.. പക്ഷെ ആർക്കും അറിയില്ലായിരുന്നു ആരാണ് പള്ളി ഉദ്ഘാടനം ചെയ്യുന്നത് എന്ന്.. പലരുടെയും പേരുകൾ അവരുടെ ചർച്ചകളിലൂടെ കടന്നു പോയി.. അവസാനം എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടു കൊണ്ട് ടിപ്പു സുൽത്താൻ അവിടേക്ക് വന്നു.. കൂടി നിൽക്കുന്ന ജനക്കൂട്ടത്തോടായി ചോദിച്ചു.. "ഇന്ന് ഈ പള്ളിയിൽ ആദ്യം ബാങ്ക് കൊടുത്ത് നിസ്കരിക്കുന്നത് ആരാണെന്നു അറിയുമോ? ഒരു പക്ഷെ അത് നിങ്ങളിൽ ഒരാളാകാം... പക്ഷെ ഒരു നിബന്ധന മാത്രമേ ഒള്ളൂ.. പ്രായപൂർത്തിയായ അന്ന് മുതൽ ഒരു നിസ്കാരം പോലും മുടക്കാത്ത ആളാവണം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നിലേക്ക് കടന്നു വരാം". ആരും മുന്നോട്ടു വരാൻ തയ്യാറായില്ല.. എല്ലാവരും മുഖത്തോട് മുഖം നോക്കി പിന്നോട്ട് നീങ്ങി.. "എന്നാൽ എളിയനായ ഞാൻ തന്നെ ഉദ്ഘാടനം നിർവഹിക്കാം.. കാരണം, എന്റെ പിതാവ് എന്നെ നിസ്കാരം പഠിപ്പിച്ച അന്ന് മുതൽ ഞാൻ ഒരു നി...
Comments
Post a Comment