ആരായിരുന്നു ടിപ്പു സുൽത്താൻ



ആരായിരുന്നു ടിപ്പു സുൽത്താൻ👇👇


മൈസൂർ ശ്രീരംഗപട്ടണത്ത് ഒരിക്കൽ ടിപ്പു സുൽത്താൻ ഒരു പള്ളി പണിതു. 'മസ്ജിദുൽ ഫത്ഹ് എന്ന് നാമകരണവും ചെയ്തു.

അത് നിസ്കരിച്ചു ഉദ്ഘാടനം ചെയ്യാനായി ആ നാട്ടിലെ എല്ലാവരെയും ക്ഷണിച്ചു..

പക്ഷെ ആർക്കും അറിയില്ലായിരുന്നു ആരാണ് പള്ളി ഉദ്ഘാടനം ചെയ്യുന്നത് എന്ന്.. പലരുടെയും പേരുകൾ അവരുടെ ചർച്ചകളിലൂടെ കടന്നു പോയി..

അവസാനം എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടു കൊണ്ട് ടിപ്പു സുൽത്താൻ അവിടേക്ക് വന്നു..

കൂടി നിൽക്കുന്ന ജനക്കൂട്ടത്തോടായി ചോദിച്ചു..

"ഇന്ന് ഈ പള്ളിയിൽ ആദ്യം ബാങ്ക് കൊടുത്ത് നിസ്കരിക്കുന്നത് ആരാണെന്നു അറിയുമോ?

 ഒരു പക്ഷെ അത് നിങ്ങളിൽ ഒരാളാകാം...

പക്ഷെ ഒരു നിബന്ധന മാത്രമേ ഒള്ളൂ..

പ്രായപൂർത്തിയായ അന്ന് മുതൽ ഒരു നിസ്കാരം പോലും മുടക്കാത്ത ആളാവണം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നിലേക്ക് കടന്നു വരാം".

ആരും മുന്നോട്ടു വരാൻ തയ്യാറായില്ല..
എല്ലാവരും മുഖത്തോട് മുഖം നോക്കി പിന്നോട്ട് നീങ്ങി..

"എന്നാൽ എളിയനായ ഞാൻ തന്നെ ഉദ്ഘാടനം നിർവഹിക്കാം.. കാരണം, എന്റെ പിതാവ് എന്നെ നിസ്കാരം പഠിപ്പിച്ച അന്ന് മുതൽ ഞാൻ ഒരു നിസ്കാരം പോലും "കദാ" (നേരം വൈകി) ആക്കി നിസ്കരിച്ചിട്ടില്ല.."

അങ്ങനെ ആ പള്ളിയിൽ ആദ്യ ബാങ്കും നിസ്കാരവും  ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ നടന്നു..

ജീവിതത്തിൽ ഇത്രയും സൂക്ഷ്മമായി ദൈവഭക്തി കാത്തുസൂക്ഷിച്ച ഒരാൾക്ക് എങ്ങനെയാണ് വെള്ളക്കാരൻ പോരിനു വരുമ്പോൾ പിന്തിരിഞ്ഞോടാനാവുക...???

പക്ഷിയെ പോലെ ആരും കാണാതെ ചത്തൊടുങ്ങുമെന്ന് കോൺവാലീസ് പ്രവചിച്ചു..

പക്ഷെ, തെറ്റി..

വെടിവെച്ചവനെയും വെട്ടിവീഴ്ത്തി ടിപ്പു അനശ്വരനായി..!!

ശഹീദേമില്ലത്ത് ഹസ്രത്ത് ടിപ്പു സുൽത്താൻ(റ)❤

Comments

Popular posts from this blog

ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം

നിസ്കാരത്തിന്റെ പൂർണ്ണരൂപം